Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരത്തിളക്കിമില്ല സിനിമ നിറച്ച്; ഈ ട്രെയിലർ കാണൂ

ozhivudivasathekali

തിരക്കഥ ഇല്ല, താരത്തിളക്കം ഇല്ല, സംഗീതം കുറച്ച്, സിനിമ നിറച്ച്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒഴിവ് ദിവസത്തെ കളി എന്ന സിനിമയുടെ ട്രെയിലര്‍ കാണുമ്പോൾ ഇത് മനസ്സിലാകും. പപ്പായ മീഡിയയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത് ജൂണ്‍ 17ന് തീയറ്ററുകളില്‍ എത്തും.

Ozhivu Divasatthe Kali - Theatrical Trailer

മികച്ച ചിത്രത്തിനുള്ള 2015ലെ സംസ്ഥാന അവാർഡ് നേടിയ സിനിമയാണ് 'ഒഴിവു ദിവസത്തെ കളി'. 'ഐഎഫ്എഫ്കെ' യിലടക്കം ചലച്ചിത്ര മേളകളിൽ ചിത്രം നിരൂപകപ്രശംസ നേടുകയുണ്ടായി. ആർ ഉണ്ണിയുടെ തൂലികയിൽ വിരിഞ്ഞ കഥയാണ്‌ സിനിമയുടേത്.

ബിഗ് ഡ്രീംസ് എന്ന കമ്പനിയാണ് സിനിമ വിതരണം ചെയ്യുക. സിനിമയുടെ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സംവിധായകൻ ആഷിക് അബുവും സനലിനൊപ്പമുണ്ട്.
 

Your Rating: