Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛാ ദിന്‍ പെരുന്നാളിന്; ഷോ മാറ്റിനി മുതല്‍

mammootty-acha-din

മമ്മൂട്ടിയുടെ പെരുന്നാള്‍ ചിത്രം അച്ഛാ ദിന്‍ ജൂലൈ 17ന് പുറത്തിറങ്ങും. വെളളിയാഴ്ച മാറ്റിനി ഷോ മുതലാകും ചിത്രം തിയറ്ററുകളിലെത്തുക.

ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദുര്‍ഗാദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നും 20 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലേക്ക് മടങ്ങിയെത്തുകയും ഇവിടെ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് അച്ഛാ ദിന്നിന്റെ ഇതിവൃത്തം.

ഐഡിയയുടെ ഐ ആം ഫ്രം ഹരിയാന എന്ന പരസ്യചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസി ശര്‍മയാണ് നായിക. ശീതള്‍ എന്ന കഥാപാത്രത്തെയാണ് മാനസി അവതരിപ്പിക്കുന്നത്. പത്മരാജ് രതീഷ്, മണിയന്‍പിള്ള രാജു, രണ്‍ജി പണിക്കര്‍, കിഷോര്‍, പി. ബാലചന്ദ്രന്‍, കുഞ്ചന്‍, മോളി കണ്ണമാലി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അച്ഛാദിന്നിന്റെ കഥ രചിച്ചിരിക്കുന്നത് വിജീഷ്. സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.