ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോൺ വർഗീസ് ഒരുക്കുന്ന അടി കപ്യാരേ കൂട്ടമണി ട്രെയിലർ പുറത്തിറങ്ങി. ഒരു കോളേജ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി ചിത്രമാണ് അടി കപ്യാരേ കൂട്ടമണി.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ അകപ്പെട്ട് പോകുന്ന ഒരു പെൺകുട്ടിയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
Adi Kapyare Kootamani | Official Trailer
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ് നിര്‍മാണം.മുകേഷ്, അജുര്‍ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ്തുമസ് റിലീസായി ഈ മാസം 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.