Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത്–വിജയ് ആരാധകരെ ആവേശത്തിലാക്കാൻ കമ്മട്ടിപ്പാടം ടീസർ

kammattipaadam

ദുൽക്കറിന്റെ ആക്ഷൻ ത്രില്ലർ കമ്മട്ടിപ്പാടം സിനിമയുടെ ടീസർ ഇന്ന് വൈകിട്ട് ഏഴ്മണിക്ക് പുറത്തിറങ്ങും. ആരാധകരെ ആവേശത്തിലാക്കാൻ പോകുന്ന മാസ് ടീസർ തന്നെയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നതും. ഇതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന മറ്റൊരു വാർത്ത കൂടി.

കമ്മട്ടിപ്പാടം ടീസറിന് തമിഴകത്തിന്റെ തല അജിത് കുമാറിനെയും ഇളയദളപതി വിജയ്‌‌യെയും ബന്ധിപ്പിക്കുന്ന ഒരു ഘടകം കൂടിയുണ്ട്. അതെ കമ്മട്ടിപ്പാടത്തിന്റെ ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത് തെറി, വേതാളം തുടങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമയുടെ എഡിറ്ററായ ആന്റണി റൂബൻ ആണ്.

Theri Official Trailer | 2K | Vijay, Samantha, Amy Jackson | Atlee | G.V.Prakash Kumar

ഗ്ലോബൽയുണൈറ്റഡ് മീഡിയയ്ക്ക് വേണ്ടി ചെന്നൈയിൽ നിന്നാണ് ആന്റണി ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത്.

Vedalam Official Teaser | Ajith, Shruti Hassan | Anirudh , Siva

രാജീവ് രവിയും ദുൽക്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്. ദുൽക്കറിന്റെയും വിനായകന്റെയും വേറിട്ട ഗെറ്റപ്പുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.

വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത്കുമാര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് വിതരണം.