Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു മേനോന്റെ പാട്ടുമായി അനുരാഗ കരിക്കിൻവെള്ളം ടീസർ

biju-asha

ബിജു മേനോൻ, ആസിഫ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ആസിഫ് അലിയുടെ അച്ഛനായി ബിജു മേനോൻ എത്തുന്നു. ആശ ശരത്താണ് അമ്മ വേഷത്തിൽ.

ANURAGA KARIKKIN VELLAM OFFICIAL TEASER

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദിന്റെയും മാർട്ടിൻ പ്രക്കാട്ടിന്റെയും സംവിധാനസഹായി ആയിരുന്ന ഖാലിദ് റഹ്മാനാണ്. രഞ്ജി പണിക്കർ, സുധീ കോപ്പ,ശ്രീനാഥ് ഭാസി, സൗബിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ബിജു മേനോന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയില്‍ അതിഥിതാരമായി ആസിഫ് അലി എത്തിയിരുന്നു. പകിട എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്....

നവീൻ ഭാസ്കറാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മാർട്ടിൻ പ്രക്കാട്ട് ചിത്രം എബിസിഡി, ഫഹദ് ഫാസിലിന്റെ മൺസൂൺ മാംഗോസ്(സംഭാഷണം) എന്നിവയ്ക്ക് ശേഷമുള്ള നവീന്റെ ചിത്രം കൂടിയാണിത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ജിന്‍ഷി ഖാലിദാണ് ഛായാഗ്രാഹകൻ. 

Your Rating: