Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാൾ ജീവിച്ചിരിപ്പുണ്ട്; ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ

ayal-jeevichiripund

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യാസൻ കെപി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയാൾ ജീവിച്ചിരിപ്പുണ്ട്’. സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വിജയ് ബാബുവും കമ്മട്ടിപ്പാടത്തിലെ ബാലനെ അവതരിപ്പിച്ച് ഗംഭീരമാക്കിയ മണികണ്ഠനുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങുന്നു. മനോരമ ഓൺൈലനിലൂടെയാകും പോസ്റ്റർ പുറത്തിറങ്ങുക.

മറാത്തി നായിക നമ്രത ഗെയ്ക്ക്‌വാദ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഫോർട്ടുകൊച്ചി, ഗോവ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്. ദേശിയ അവാർഡ്‌ ജേതാവ്‌ ഹരിനായർ കാമറ ചലിപ്പിക്കുന്നു. സംഗീതം ഔസേപ്പച്ചൻ. 44 ഫിലിംസാണു നിർമാണം.

Your Rating: