Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയ്ക്കും ചാക്കോച്ചനും നായികയായി അമല പോൾ

jayasurya-amala-kunchako

ഹാപ്പി ജേർണിയ്ക്ക് ശേഷം ബോബൻ സാമുവൽ മൾട്ടിസ്റ്റാർ ചിത്രവുമായി എത്തുന്നു. ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി അമല പോൾ ആണ് നായിക. മോഹൻലാൽ ചിത്രമായ ലൈല ഓ ലൈലയ്ക്ക് ശേഷം അമല പോൾ‌ നായികയാകുന്ന മലയാളചിത്രം കൂടിയാണിത്. അജു വർഗീസ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

വൈ. വി രാകേഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു നാരായണൻ നന്പൂതിരിയാണ് ഛായാഗ്രഹണം. ഗോപീസുന്ദർ സംഗീതം നിർവഹിക്കും. സിനിമയുടെ പേരോ മറ്റു അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല. മാർച്ചിൽ ഷൂട്ടിങ് ആരംഭിക്കും. ആഷിക് ഉസ്മാൻ ആണ് നിർമാണം.