ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം ചാർലിയുടെ ട്രെയിലർ ആരാധകർ ആവേശത്തോടെ ഏറ്റെടുത്ത് കഴിഞ്ഞു. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ ആറുലക്ഷത്തിന് മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്.
യൂട്യൂബ് ട്രെൻഡിങ് (ഇന്ത്യ) വിഡിയോസിൽ നാലാം സ്ഥാനത്താണ് ചാർലി ഇപ്പോൾ. എബിസിഡി എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാർലി. ഉണ്ണി ആറിന്റേതാണ് ചാർലിയുടെ കഥ.
Charlie Malayalam Movie Official Trailer
പാർവതി, അപർണ ഗോപിനാഥ് എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നെടുമുടി വേണു, ചെന്പൻ വിനോദ്, പി ബാലചന്ദ്രൻ, സൗബിൻ എന്നിവർ അഭിനയിക്കുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.