Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

75 ലക്ഷത്തിന്‍റെ സെറ്റുമായി ദിലീപ് ചിത്രം

dileep സിനിമയ്ക്കായി ഒരുക്കിയ സെറ്റ് (ഇടത്)

ഒറിജിനൽ ന്യൂസ് റൂമിെന വെല്ലുന്ന സെറ്റുമായി ലൗ 24x7. ദിലീപ് നായകനാകുന്ന ചിത്രത്തിന് വേണ്ടി 75 ലക്ഷം രൂപ െചലവിലാണു കൊച്ചിയില്‍ ചാനല്‍ സ്റ്റുഡിയോയുടെ സെറ്റ് ഒരുക്കിയത്.

ട്രാഫിക്കിന്‍റെ തമിഴ് റീമേക്കായ ചെന്നൈയില്‍ ഒരു നാള്‍, മദ്രാസ് കഫെ, ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ എന്നീചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനീഷ് ബംഗ്ളാനാണു കലാസംവിധായകന്‍. 20 ദിവസം കൊണ്ടാണു സെറ്റ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്‍റെ ഏറെ ഭാഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്.

മാധ്യമ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ വാര്‍ത്ത അവതാരകനായിട്ടാണ് ദിലീപ് എത്തുന്നത്. നിഖില വിമല്‍ ആണ് നായിക. യുവമാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് നിഖില. മാധ്യമപ്രവര്‍ത്തകന്‍ശശികുമാറും സുഹാസിനിയും സുപ്രധാന റോളുകളിലുണ്ട്. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനുമായാണ് ചിത്രം എത്തുക. ശ്രീനിവാസന്‍, ലെന, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.