Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് തമിഴ് ചിത്രത്തിൽ നായകൻ

dileep

മലയാളത്തിന്റെ ജനപ്രിയ താരം ദിലീപ് തമിഴ് ചിത്രത്തിൽ നായകനാകുന്നു. കെ.എസ് മണികണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനായി എത്തുന്നത്.

2013ൽ പുറത്തിറങ്ങിയ കോമഡി ചിത്രം കണ്ണാ ലഡു തിന്ന ആസൈയാ എന്ന ചിത്രം സംവിധാനം ചെയ്തത് മണികണ്ഠനായിരുന്നു. ദിലീപ് ചിത്രവും കോമഡി കലർത്തിയുള്ളതായിരിക്കും. ചിത്രത്തിന്റെ തിരക്കഥാരചനയിലാണ് സംവിധായകൻ.

വിജയ്കാന്ത് നായകനായി എത്തി 2002 ൽ പുറത്തിറങ്ങിയ രാജ്യം ആണ് ദിലീപിന്റെ ആദ്യതമിഴ് ചിത്രം. പിന്നീട് 13 വർഷങ്ങൾക്ക് ശേഷം ദിലീപ് വീണ്ടും തമിഴകത്തെത്തുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷമേ ഈ ചിത്രം ആരംഭിക്കൂ. ദിലീപ് സത്യസായി ബാബയുടെ വേഷത്തിലെത്തുന്ന കന്നഡ ചിത്രവും ഈ വർഷം ഉണ്ടാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.