Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും എപ്പോഴും രണ്ടാം ടീസർ

ennu eppozum

മോഹൻലാലും മഞ്ജു വാരിയറും ഒന്നിച്ചെത്തുന്ന സത്യൻ അന്തിക്കാട് ചിത്രം എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ മോഹൻലാലിനെ അവതരിപ്പിച്ചപ്പോൾ പുതിയ ടീസറിൽ മഞ്ജു എത്തുന്നു. വിദ്യാസാഗറിന്റെ സംഗീതമാണ് മറ്റൊരു ആകർഷണം. 16 വർഷത്തിന് ശേഷം മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ കരിയറിലെ രണ്ടാം വരവ് നടത്തിയ മഞ്ജുവിന്റെ അടുത്ത ചിത്രം. ഈ വർഷം മോഹൻലാൽ നായകനായി എത്തുന്ന ആദ്യ ചിത്രം. സ്നേഹവീട് പുറത്തിറങ്ങി 4 വർഷങ്ങൾക്ക് ശേഷം സത്യനും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം. അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് ‘എന്നും എപ്പോഴും എത്തുന്നത്.

ചിത്രത്തിൽ ഒരു പത്രപ്രവർത്തകന്റെ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. അഭിഭാഷകയായി മഞ്ജു വാര്യർ എത്തുന്നു. ഇന്നസെന്റ് , റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. രഞ്ജൻ പ്രമോദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.