Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യ–സിദ്ദിഖ് ചിത്രം ഫുക്രി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

fukri

ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ജയസൂര്യ എത്തുക.

അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയില്‍ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലക്കി എന്ന് പേരുള്ള അനാഥനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലാതെ ആത്മ സംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുന്ന ‘ക്ലെപ്‌റ്റോമാനിയാക്’ എന്ന വിചിത്ര മാനസികാവസ്ഥയിലുള്ള ആളാണ് ലക്കി. മോഷ്ടിക്കുന്ന സാധനം വൈകിയാണെങ്കിലും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കും. എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമാണ് ലക്കി.

തിരുവോണത്തിനാണ് ഫുക്രിയുടെ ഷൂട്ടിംഗ് ആരംഭിക്കും. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെക്കാനാണ് പദ്ധതി. മമ്മൂട്ടി നായകനായി എത്തിയ ഭാസ്കർ ദ് റാസ്കലിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി.

Your Rating: