ജയസൂര്യയുടെ ആക്ഷൻ എന്റർടെയ്നർ ഇടി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മീശപിരിച്ച് മാസ് ലുക്കിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. മുംബൈ പൊലീസിന് ശേഷം ജയസൂര്യ വീണ്ടും കാക്കി അണിയുന്നു.
ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിമായി ജയസൂര്യ എത്തുന്ന ചിത്രം നവാഗതനായ സാജിദ് യാഹിയ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. പൊലീസ് വാഹനം പറത്തി വരുന്ന ജയസൂര്യയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലുള്ളത്. പുറത്തേക്ക് നീട്ടിയ തോക്കുമുണ്ട് കൈയില്‍. ഇന്‍സ്‌പെക്‌ടര്‍ ദാവൂദ് ഇബ്രാഹിം എന്നതിന്റെ ചുരുക്കെഴുത്താണ് ഇടി.
പന്നിയാറും പത്മിനിയും എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച സുജിത് സാരംഗാണ് ഇടിയുടെ ക്യാമറാമാന്‍. രാഹുല്‍ രാജ് സംഗീതം. സു സു സുധീ വാല്‍മീകം ഫെയിം ശിവദയാണ് നായിക. ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോ: അജാസും അരുണും ചേര്‍ന്ന് മാജിക് ലാന്റേണിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നു.