Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്ജെൻഡറായി വിക്രം: ഇരു മുഗന്റെ പുതിയ ട്രെയിലർ

vikarm-as-trangender

വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്തു നമ്മെ അതിശയിപ്പിച്ച നടനാണ് വിക്രം. ഏറ്റവും പുതിയ ചിത്രമായ ഇരുമുഗനിൽ ട്രാൻസ്ഡെജൻഡറായി അഭിനയിക്കുമ്പോഴും അങ്ങനെ തന്നെ. ഇരു മുഗന്റെ പുതിയ ട്രെയിലറിലെ വിക്രത്തിന്റെ ലുക്കും ആക്ഷനും അതിഗംഭീരം. ത്രില്ലിങ് കഥാപാത്രം തന്നെയാണു പ്രേക്ഷകനെ കാത്തുനിൽക്കുന്നതെന്നുറപ്പു തരുന്നു ഈ ട്രെയിലർ. 

വിക്രം-നയൻതാര ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആനന്ദ് ശങ്കറാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ സംവിധാനം. ഷിബു തമീൻസ് ആണു നിർമ്മാണം. ഹാരിസ് ജയരാജാണു സംഗീതം. ആർ.ഡി രാജശേഖറിന്റേതാണു ഛായാഗ്രഹണം. 

Your Rating: