Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിലും പേളിയും; കാപ്പിരി തുരുത്ത് തിയറ്ററുകളിൽ

pearle-adhil

ആദിൽ ഇബ്രാഹീമും പേളി മാണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കാപ്പിരി തുരുത്ത് തിയറ്ററുകളിൽ. നാടക രചയിതാവും സംവിധായകനും നിരവധി സിനിമകളുടെ സഹസംവിധായകനുമായ സഹീർ അലി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കൊച്ചിയിൽ നിന്നുള്ള അനശ്വര ഗായകൻ മെഹബൂബിന്റെയും പുരാതന കൊച്ചിയുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. മെഹബൂബായി പ്രശസ്ത ക്ലാര്‍നെറ്റ് വിദഗ്ദന്‍ ജെന്‍സണ്‍ അഭിനയിക്കുന്നു.

Cheruppathil Nammal Randum - Super song from Kappirithuruthu

പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലളിതമായ അവതരണശൈലിയും ചിത്രത്തെ വേറിട്ടതാക്കുന്നു.

സിദ്ദിഖ്, ലാല്‍, ഇന്ദ്രന്‍സ്, സംഗീത സംവിധായകൻ രമേശ് നാരായണൻ, ശിവജി ഗുരുവായൂര്‍, മറിമായം ശ്രീകുമാര്‍, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, സുരഭി, രാജീവ് കളമശ്ശേരി, കെ.ബി. വേണു, കമ്മട്ടിപ്പാടം അഷറഫ്, ബാബു പള്ളാശ്ശേരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രവീണ്‍ ചക്രപാണി കാമറാമാനാകുന്ന കാപ്പിരിതുരുത്തില്‍ ചമയം പട്ടണം റഷീദും പട്ടണം ഷായും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിദേശ് അഞ്ചുമന, എഡിറ്റിംഗ്-സായ് സുരേഷ്, ആര്‍ട്ട്-മനു പെരുന്ന. ചിത്രത്തിന്റെ സംഗീതം റഫീഖ് യൂസഫും മധുപോളും ചേര്‍ന്ന് നിര്‍വഹിക്കുന്നു.