Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവപ്പെട്ടവന്റെ വള്ളംകളിയാണ് മുക്കരുതേ; ലീല ടീസർ

leela-teaser

മലയാളിപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത് ചിത്രം ലീലയുടെ പുതിയ ടീസർ എത്തി. വ്യത്യസ്തവും രസകരവുമായ ടീസറാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Leela - Official Teaser - 2 | Biju Menon | Ranjith

‘പാവപ്പെട്ടവന്റെ വള്ളംകളിയാണ് മുക്കരുതേ’ എന്നാണ് ടീസറിലെ വാചകം. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ കുട്ടിയപ്പനെ പരിചയപ്പെടുത്തുകയാണ് രഞ്ജിത് ടീസറിലൂടെ ചെയ്തിരിക്കുന്നത്.

ആർ.ഉണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് രഞ്ജിത് ലീല ഒരുക്കിയിട്ടുള്ളത്. തിരക്കഥയും ഉണ്ണി ആറിന്റേതാണ്. കഥ വായിച്ചവർക്കും വായിക്കാത്തവർക്കും ചിത്രം പുത്തൻ അനുഭവമായിരിക്കും. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പാർവതി നമ്പ്യാർ ആണ് നായിക. വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്.

Your Rating: