Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെൻസുമായി എൽജെ ഫിലിംസ്

lens-movie

പ്രതിഭാധനരായ നവാഗത സംവിധായർക്ക് അവസരം നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസ്. മലയാളത്തിൽ നിന്ന് ഒരുപിടി നല്ല സിനിമകൾ എൽജെ വിതരണത്തിനെത്തിച്ചു. ഇപ്പോഴിതാ മറ്റൊരു കൊച്ച് സിനിമയുമായി ലാൽ ജോസിന്റെ എൽജെ എത്തുന്നു. ജയപ്രകാശ് രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ലെൻസ് എന്ന സിനിമയുമായാണ് എൽജെയുടെ വരവ്.

ലാൽ ജോസിന്റെ കുറിപ്പ് വായിക്കാം–
എൽജെ ഫിലിംസിൽ ഈ വരുന്ന ജൂൺ 17ന് ഒരു സിനിമ തിയറ്ററുകളിൽ എത്തിക്കുകയാണ്. ‘ലെൻസ്’ എന്നാണ് സിനിമയുടെ പേര്. ജയപ്രകാശ് രാധാകൃഷ്ണൻ ആണ് എഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്നത് പുതുമുഖങ്ങളാണ്. ഞാനീ സിനിമ കണ്ടു എന്നെ ഈ സിനിമ വല്ലാതെ സ്പർശിച്ചു. ഈ കാലഘട്ടത്തിന്റെ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. താരസാന്നിധ്യമില്ലാത്തത്കൊണ്ട് ഈ സിനിമ അർ‌ഹിക്കുന്ന ശ്രദ്ധ അതിന് കിട്ടാതെ പോകരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.

ഇത് ഒരു സസ്പെൻസ് സ്വഭാവമുള്ള സിനിമയാണ്. ആദ്യാവസാനം ആകാംക്ഷ നിലനിർത്തുന്ന സിനിമ തിരഞ്ഞെടുത്ത 25 തിയറ്ററുകളിൽ ചിത്രം ജൂൺ 17ന് എത്തുന്നു. നിങ്ങൾ കണ്ട് അനുഗ്രഹിച്ചാൽ ‘ലെൻസ്’ കൂടുതൽ തിയറ്ററുകളിലേക്ക് എത്തും. ഒരു സംഘം പുതിയ കലാകാരൻമാർ മുഖ്യധാരാ സിനിമയിലേക്കും. ആദ്യ ദിവസങ്ങളിൽ തന്നെ ലെൻസ് കാണുക അനുഗ്രഹിക്കുക.

സ്നേഹം, ലാൽജോസ് 

Your Rating: