Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാല്‍ ജോസിനെ അത്ഭുതപ്പെടുത്തിയ ‘ലെൻസ്’; ട്രെയിലർ കാണാം

lens-trailer

ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ‘ലെന്‍സി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

"Lens" a multi-lingual thriller Movie Trailer

പുതുതലമുറിയിലെ ഓൺൈലൻ വിഡിയോ ചാറ്റിങിലെ ചതിക്കുഴികളെ കുറിച്ചാണ് ചിത്രം പറയുന്നത്. സസ്‌പെന്‍സ് സ്വഭാവമുള്ള ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകരില്‍ ആകാംക്ഷ നിലനിര്‍ത്തുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ലെന്‍സ് എല്ലാവരും തിയറ്ററുകളില്‍ പോയി കാണണമെന്നും തന്നെ വല്ലാതെ സ്പര്‍ശിച്ച ചിത്രമാണിതെന്നും ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു..ജൂണ്‍ 17ന് 25 തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്യുന്ന ലെന്‍സ് കൂടുതല്‍ തിയേറ്ററുകളിലെത്തിക്കാന്‍ പ്രേക്ഷകര്‍ ശ്രമിക്കണമെന്നും താരസാന്നിധ്യമില്ലാത്തത് കൊണ്ട് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകരുതെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു.  

Your Rating: