Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവേളയ്ക്കു ശേഷം ലിസി വരുന്നു

lissy-movie

ലിസി തിരിച്ചുവരുന്നു. തിലക് രാജ് എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തിലൂടെയാണ് ലിസി തരിച്ചെത്തുന്നത്. ഇടവേളയ്ക്കു ശേഷം എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നു സൂചനയുണ്ട്.

തെലുങ്കു സിനിമയിൽ നിറഞ്ഞുനിൽക്കെയാണു ലിസി പ്രിയദർശനെ വിവാഹം ചെയ്തു കുടുംബ ജീവിതത്തിലേക്കു തിരിഞ്ഞത്. ഇപ്പോൾ പ്രിയദർശനുമായി വിവാഹ ബന്ധം വേർപെടുത്താനുള്ള നടപടി ക്രമത്തിലാണ്.

ഹോമിയോ ഡോക്ടറുടെ വേഷത്തിലാണു ലിസി തിരിച്ചെത്തുന്നത്. യുവതാരങ്ങളാണു നായികാ നായകന്മാർ. ബ്യൂട്ടിഫുൾ‌ നിർമ്മിച്ച ആനന്ദ്കുമാർ നിർമ്മിക്കുന്ന ചിത്രം ഒാഗസ്റ്റ് 17നു എറണാകുളത്തു ചിത്രീകരണം തുടങ്ങും. പ്രിയദർശന്റെയും ഐ.വി.ശശിയുടെയും ഹിറ്റു സിനിമകളിൽ നായകയായിരുന്ന ലിസി പിന്നീടു തെലുങ്കിലേക്കു പോകുകയായിരുന്നു.

തിരിച്ചെത്തുകയാണെന്ന വാർത്ത ലിസി സ്ഥിതീകരിച്ചു. പലരും വിളിച്ചിരുന്നു. എന്നാൽ അഭിനയ പ്രാധാന്യമുള്ള വേഷത്തിനായി കാത്തിരിക്കുകയാണു ചെയ്തത്. തിരിച്ചു വരവ് എന്നതിലുപരി നന്നായി അഭിനയിക്കുക എന്നതിനുതന്നെയാണ് മുൻഗണന നൽകുന്നതെന്നു ലിസി പറഞ്ഞു.

സിനിമ ലിസിയുടെ കഥ അല്ലെങ്കിൽപ്പോലും ഇടവേളയ്ക്കു ശേഷം എന്ന പേര് ലിസിയുടെ തിരിച്ചുവരവിനെക്കുറിച്ചുകൂടി പറയാതെ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.