Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

loham-collection

മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍. കേരളത്തില്‍ 141 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപയാണ്. മലയാളത്തില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡ് ഇനി ലോഹത്തിന് സ്വന്തം.

കേരളത്തിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഇത്രയധികം കളക്ഷന്‍ ആദ്യദിനം ലഭിക്കുന്നത് ആദ്യമാണ്. സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. തമിഴ്നടി ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു.

Loham Movie | First Day First Show Theatre Response

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നടി മൈഥിലിയാണ് ലോഹത്തിന്‍റെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.