Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യവിസ്മയമായി 7000 കണ്ടി ട്രെയിലര്‍

ll7k-trailer

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഫാന്റസി ചിത്രമായി തയ്യാറാക്കിയിരിക്കുന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Lord Livingstone 7000 Kandi - Theatrical Trailer

നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഒരു ഫാന്റസി സബ്ജക്റ്റ്. അതാണ് ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടി എന്ന ചിത്രത്തിന്റെ പ്രമേയം.

കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ഭരത്, ദിവ്യദര്‍ശന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രല്‍ അണിനിരക്കുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവിടെയാണ് ലൊക്കേഷന്‍.

Lord Livingstone 7000 Kandi | Exclusive Location Report

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ കീഴില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ.