Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനൂപ്-ഭാമ ടീമിന്റെ മാല്‍ഗുഡി ഡേയ്സ്; ടീസര്‍

bhama-anoop

അനൂപ് മേനോന്‍-ഭാമ ജോഡികള്‍ പ്രധാനവേഷത്തിലെത്തുന്ന മാല്‍ഗുഡി ഡേയ്സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നവാഗതരായ വിശാഖ്, വിവേക്, വിനോദ് എന്നീ മൂന്നു പേര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഇരട്ട സംവിധായകര്‍ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും മൂന്ന് സംവിധായകര്‍ ചേര്‍ന്നുള്ള ഒരു മലയാള ചിത്രം അപൂര്‍വ്വമാണ്. ഇവര്‍ മൂന്നും പേരും എഞ്ചിനീയറിങ് കഴിഞ്ഞവരാണ്.

അനൂപ് മേനോനൊപ്പം രണ്ടുകുട്ടികളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ഇര്‍ഷാദ്, ടി. പി മാധവന്‍, ബിനോയ്, അഭി മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാസ്റ്റര്‍ വിശാല്‍, ബേബി ജാനകി, ബേബി ആല്‍ഖി, ഫ്രാന്‍സിസ് എന്നീ ബാല താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് പ്രവീണിന്റേതാണ് ഈണങ്ങള്‍.

MAALGUDI DAYS Teaser - Official

മാല്‍ഗുഡി നാഷ്ണല്‍ പബ്ളിക് സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ത്രില്ലര്‍ സ്വഭാവമുള്ള കഥയാണ് ചിത്രം പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.