Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഡോണ ഇനി പെരും നുണയനൊപ്പം !

king-liar-movie

പ്രേമം സിനിമയിൽ ജോർജിന്റെ നായികയായി തിളങ്ങിയ മഡോണയുടെ രണ്ടാമത്തെ മലയാളചിത്രം ഒരു പെരുംനുണയനൊപ്പമാണ്. നിവിൻ പോളിയുടെ നായികയായി അരങ്ങുതകർത്ത മഡോണ സെബാസ്റ്റ്യൻ ദിലീപിന്റെ നായികയായി കിംഗ് ലയറിലൂടെ എത്തുന്നു.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജനപ്രിയനായകൻ എത്തുന്നത്. കേരളത്തിലും ദുബായിയിലുമായി ഒരു മാസത്തോളം ചിത്രീകരണം നടന്നിരുന്നു. ബാലു വര്‍ഗീസ്, ആശ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവാണ് സംഗീതം.

ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദിലീപിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ടു കണ്ട്രീസ് സൂപ്പർഹിറ്റായിരുന്നു. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്. ഔസേപ്പച്ചൻ മൂവീസ് ഹൗസിന്റെ ബാനറിലാണ് നിർമാണം

Your Rating: