Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമോൺട്രാ മഹേഷേ; ട്രെയിലർ കാണാം

fahad-latest മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ്

ഫഹദ് ഫാസിൽ നായകനാകുന്ന മഹേഷിന്റെ പ്രതികാരം ട്രെയിലർ പുറത്തിറങ്ങി. ചിരിപ്പിക്കുന്ന സിനിമകൾ സാധാരണമാണ്, എന്നാൽ ഈ ട്രെയിലർ തന്നെ പ്രേക്ഷകന് പുഞ്ചിരി സമ്മാനിക്കുന്നു. ഫഹദ് ഫാസിലിന്റെ പ്രകടനമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. കൂട്ടിന് തമാശകളുമായി സൗബിൻ ഷാഹിറുമുണ്ട്.

Maheshinte Prathikaram Trailer [HD]

നടൻ, അസോസിയേറ്റ് ഡയറക്റ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാനസംരംഭമാണ് മഹേഷിന്റെ പ്രതികാരം. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ആഷിക് അബുവാണ് ചിത്രം നിർമിക്കുന്നത്.

ഈ വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്. ട്രെയിലറിൽ കാണുന്നതുപോലെ പ്രണയവും നർമവും പേരിൽ സൂചിപ്പിക്കുന്നതുപോലെ പ്രതികാരവുമാകാം ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനുശ്രീയാണ് പ്രധാന നായിക. കഥ തിരക്കഥ സംഭാഷണം ശ്യാം പുഷ്കരൻ, ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിപാൽ.