Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിങ്കുന്നം 6 ഫീറ്റ്’; മഞ്ജു ഇനി ജയിൽപ്പുള്ളികളുടെ കോച്ച്

manju-volley-ball പൂജപ്പുര സെൻട്രൽ ജയിലിൽ ‘ജയിൽ ക്ഷേമ ദിനാഘോഷ’ങ്ങളുടെ ഭാഗമായി ഇന്റർ ജയിൽ വോളിബോൾ മൽസരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്ന നടി മഞ്ജു വാരിയർ

ജയിൽ പ‍ശ്ചാത്തലമായി മഞ്‌ജു വാരിയരു‌ടെ അടുത്ത ചിത്രമൊരുങ്ങുന്നു. ലെമൺ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘കരിങ്കുന്നം 6 ഫീറ്റ്’ എന്ന ചിത്രത്തിൽ മഞ്‌ജു വാരിയർ ജയിൽപ്പുള്ളികളുടെ വോളിബോൾ കോച്ചായിട്ടാണ് അഭിനയിക്കുന്നത്.

ജയിൽപ്പുള്ളികളുടെ കോച്ചായി വരുന്ന സിനിമയ്ക്കൊരു റിഹേഴ്സലുമായി മഞ്ജു പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയിരുന്നു. ‘ജയിൽ ക്ഷേമ ദിനാഘോഷ’ങ്ങളുടെ ഭാഗമായി ഇന്റർ ജയിൽ വോളിബോൾ മൽസരങ്ങളുടെ ഉദ്ഘാടനം കൂടി മഞ്ജു നിർവഹിച്ചു. ഇന്റർ ജയിൽ വോളിബോൾ മൽസരങ്ങളു‌ടെ ഉദ്ഘാ‍ടനം അക്ഷരാർഥത്തിൽ മഞ്‌ജുവിന്റെ പുതിയ ചിത്രത്തിന്റെ റിഹേഴ്സലുമായി. ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും.

അനൂപ് മേനോൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. ചെമ്പൻ വിനോദ്, നീരജ് മാധവ്, സുധീർ കരമന എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം ജയകൃഷ്ണൻ ഗുമ്മുഡി, തിരക്കഥ അരുൺലാൽ രാമചന്ദ്രൻ. മഞ്ജു വാരിയർ തന്നെ പ്രധാനവേഷത്തിലെത്തുന്ന വേട്ട എന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും അരുൺ തന്നെയാണ്.