Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഗാസ്റ്റാർ 393; മമ്മൂട്ടിയുടെ ആക്ഷന്‍ചിത്രം

megastar-movie

അമല്‍ നീരദ്, അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി ഒരുപിടി സംവിധായകരെ മലയാളത്തിന് പരിചയപ്പെടുത്തി കൊടുത്തത് മമ്മൂട്ടിയാണ്. നവാഗതസംവിധായകരില്‍ അദ്ദേഹം കാണുന്ന കഴിവും അവര്‍ക്ക് കൊടുക്കുന്ന പ്രോത്സാഹനവും മറ്റൊരു നടനിലും കാണാത്ത ഒന്നാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത് രണ്ട് നവാഗതര്‍ ചേര്‍ന്നാണ്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മെഗാസ്റ്റാർ 393 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 7th ഡേ എന്ന ഹിറ്റ്‌ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഖിൽ പോളും സുഹൃത്ത് അനസ് ഖാനും കൂടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ്ജാണ് ചിത്രം നിർമിക്കുന്നത്

anaskhan-mammootty-akhilpaul

മമ്മൂട്ടിയുടെ 393മത്തെ ചിത്രമായി ഒരുങ്ങുന്നത് കൊണ്ടാണ് മെഗാസ്റ്റാർ 393 എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടി എന്ന നടനെയും ,മമ്മൂട്ടി എന്ന താരത്തെയും പൂർണ്ണമായി ഉപയോഗിക്കുന്ന ഒരു ചിത്രമാകും മെഗാസ്റ്റാർ 393 എന്ന് അണിയറപ്രവർത്തകർ അറിയിച്ചു .

ആക്ഷന് പ്രാധാന്യം കൊടുത്ത്കൊണ്ട് ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഈ വർഷാവസാനം ഷൂട്ടിങ് തുടങ്ങും. അടുത്ത വര്‍ഷം വിഷു റിലീസ് ആയി തിയറ്ററുകളിലെത്തും.