Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമഡിയുമായി ലാൽജോസും മോഹൻലാലും

mohanlal-lal-joise മോഹൻലാല്‍, ലാൽജോസ്

മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ ലാൽ ജോസ് ആദ്യമായി മോഹൻലാലുമായി ഒന്നിക്കുന്നു. ലളിതമായ ഒരു കോമഡി ചിത്രവുമായാണ് ലാൽജോസ് എത്തുന്നത്.

Manorama Online | I Me Myself | Lal Jose PT 1/2

ചാന്ത്പൊട്ട്, സ്പാനിഷ് മസാല തുടങ്ങിയ ലാൽജോസ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ബെന്നി പി നായരമ്പലമാണ് തിരക്കഥ എഴുതുന്നത്. മോഹൻലാലിന്റെ ഛോട്ടാമുബൈയുടെ തിരക്കഥയും ബെന്നിയുടേതായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

നിവിൻ പോളിയെ നായകനാക്കി ബോബി–സഞ്ജയ് തിരക്കഥ എഴുതുന്ന പ്രോജക്ടും ഈ വർഷം തന്നെ ഒരുക്കാനാണ് ലാൽജോസിന്റെ പദ്ധതി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.