Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാലിന് വില്ലനായി മണി

mohanlal-mythri

മലയാളത്തിലും കന്നഡയിലും ഒരേ സമയം നിർമ്മിച്ച മോഹൻലാൽ ചിത്രം മൈത്രി നാളെ തിയറ്ററുകളിലെത്തും. മോഹൻലാൽ, പുനീത് രാജ്കുമാർ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞനായ മഹാദേവ മേനോൻ എന്ന കഥാപാത്രമായാണു മോഹൻലാൽ വേഷമിടുന്നത്. ബി.എം.ഗിരിരാജാണ് സംവിധാനം.

പുനീത് രാജ്കുമാർ അവതരിപ്പിക്കുന്ന കോടിപതി ജൂനിയറിൽ പങ്കെടുക്കാൻ റിമാൻഡ് ഹോമിൽ നിന്നു സിദ്ധാർത്ഥൻ എന്ന കുട്ടി എത്തുന്നു. ചോദ്യങ്ങൾക്കെല്ലാം ശരിയുത്തരം നൽകുന്ന പയ്യൻ ശ്രദ്ധിക്കപ്പെടുന്നു. സിദ്ധു ഒരു കൊലപാതകിയാണെന്നു പ്രേക്ഷകർ പിന്നീട് അറിയുന്നു. സിദ്ധാർത്ഥൻ എങ്ങനെ ഈ ചെറിയ പ്രായത്തിൽ കൊലയാളിയായി, അതോ മറ്റാരെങ്കിലുമാണോ കൊലയാളി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് സിനിമ.

kalabhavan-mani

കലാഭവൻ മണി കാളപ്രതാപൻ എന്ന വില്ലനായി എത്തുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണു മോഹൻലാലും കലാഭവൻ മണിയും ഒരുമിക്കുന്നത്. അതുൽ കുൽക്കർണി, അർച്ചന,അനുജോസഫ്, സജിത ബേട്ടി, മാസ്റ്റർ ആദിത്യ എന്നിവരോടൊപ്പം ഭാവനയും അതിഥി വേഷത്തിലുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികൾക്കു ഇളയരാജയാണു സംഗീതം പകർന്നിരിക്കുന്നത്. പല്ലവി റീലീസ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.