Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസ് ജയറാമിന്റെ 'ഒരു പക്കാ കഥൈ'യുടെ ടീസർ

Pakka_Kathai

നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ ആദ്യ തമിഴ് ചിത്രം ഒരു പക്കാ കഥൈയുടെ ടീസർ പുറത്തിറങ്ങി. ബാലാജി താരണീധരൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പക്കാ കഥൈ. കാളിദാസ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖം മേഘ ആകാശ് ആണ് നായിക. വാസൻസ് വിഷ്വൽ വെഞ്വേഴ്സിന്റെ ബാനറിൽ കെ.എസ് ശ്രീനിവാസനാണ് ചിത്രം നിർമിക്കുന്നത്. പി. വി ചന്ദ്രമൗലി, ജീവാ രവി, ലക്ഷ്മിപ്രിയ മേനോൻ, മീന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Oru Pakka Kathai - Official Teaser

നടുവുള്ള കൊഞ്ചം പാക്കാത്ത കാണം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു അവാർഡ് ചടങ്ങിൽ കാളിദാസ് ചെയ്ത മിമിക്രി കണ്ട് ഇഷ്ടപ്പെട്ട ബാലാജി തന്റെ അടുത്ത ചിത്രത്തിലേക്ക് നായകനായി കാളിദാസനെ തിരഞ്ഞെടുക്കുകയായിരുന്നു. കാളിദാസ് ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.