Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തേമാരി നവംബർ 19ന് ഗൾഫിൽ എത്തും

mammootty

മലയാളത്തിൽ മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രം പത്തേമാരിയുടെ വിജയയാത്ര ഇനി ഗൾഫ് തീരങ്ങളിലേക്ക്. പ്രവാസികൾ ഏറെ കാത്തിരിക്കുന്ന ഈ സലിം അഹമ്മദ് ചിത്രം നവംബർ 19ന് ഗൾഫിൽ റിലീസിനെത്തും.

അൻപത് വർഷങ്ങൾ പിന്നിട്ട മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ ഏടുകൾ നാല് കാലഘട്ടങ്ങളിലൂടെവരച്ചുകാട്ടുന്നു എന്നതാണ് ‘പത്തേമാരി’യുടെ പ്രത്യേകത. എല്ലാ വിഭാഗം പ്രേക്ഷകർക്കും നൂറ് ശതമാനം ആസ്വദിക്കാൻ കഴിയുന്ന ചിത്രമായാണ് ‘പത്തേമാരി’ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ കഥാപരിസരങ്ങളും കഥാപാത്രങ്ങളും ഓരോ മലയാളിക്കും ഏറെപരിചിതമായവയാണ്.

മമ്മൂട്ടിയ്ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം തന്നെയാണ്. ള്ളിക്കല്‍ നാരായണന്‍, സുഹൃത്ത് മൊയ്തീന്‍(ശ്രീനിവാസന്‍) എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ നാള്‍ ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സിനിമ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളൽ പ്രദർശനം തുടരുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.