Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ്–കാവ്യ ചിത്രത്തിലെ ഈ താരപുത്രൻ ?

kavya

ദിലീപ്–കാവ്യ മാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മലയാളത്തിന്റെ വിശ്വോത്തര ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചതും. സിനിമയിൽ ഒരു കുട്ടിയുടെ അഭിനയവും ഏറെ ശ്രദ്ധനേടിയിരുന്നു.

Pinneyum | Official Trailer | Dileep, Kavya Madhavan, Adoor Gopalakrishnan | Manorama Online

നടിയും കുക്കു പരമേശ്വരന്റെയും മുരളി മേനോന്റെയും മകന്‍ വൈശാഖ് ആണ് മിടുക്കൻ. പിന്നെയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് വൈശാഖ്. ട്രെയിലറില്‍ കാവ്യ മാധവനോട് വൈശാഖ് പറയുന്ന ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

സിനിമയിൽ പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഭാര്യ ‘ദേവി’യായി കാവ്യ മാധവന്‍ എത്തുന്നു. ദിലീപ് ആദ്യമായി അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്. അഞ്ചു വര്‍ഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 

Your Rating: