Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പ്രേതം' പണി തുടങ്ങി; പ്രമോ വിഡിയോ

pretham

ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്‍റെ പുതിയ ചിത്രമായ പ്രേതത്തിന്‍റെ പ്രമോ വിഡിയോ പുറത്തിറങ്ങി. പ്രേതം പണി തുടങ്ങി എന്ന് പറഞ്ഞാണ് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൊറ‍ർ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു.

സു സു സുധീവാത്മീകത്തിനു ശേഷം രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രേത’ത്തിന്റെ സൗണ്ട് ഡിസൈനും മിക്സിങ്ങും ചെയ്യുന്നത് ബാഹുബലി, ബജറംഗി ബായിജാൻ എന്നീ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ജസ്റ്റിൻ ജോസ് ആണ്.

ഒരുമിച്ച് പഠിച്ച 3 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. അജു വർഗീസ്, ജോജു, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ആ വേഷത്തിൽ എത്തുക. ശ്രുതി രാമചന്ദ്രൻ, പേളി മാനി എന്നിവരാണ് നായികമാർ. ആനന്ദ് മധുസൂദനൻ സംഗീതം.

ആദ്യമായി തിരക്കഥയെഴുതുന്നത് ഒരു ഹൊറർ സീരിയലിനായിരുന്നെന്നും ഹൊറർ സിനിമ ചെയ്യുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ചിത്രം പക്ഷേ ഒടുവിൽ ആളുകൾക്ക് ആശ്വാസം പകർന്നു കൊടുക്കുന്ന ഒന്നാവുമെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദർ ആണ്. എഡിറ്റിങ് ഷാജൻ. ജയസൂര്യവും രഞ്ജിത്തും ചേര്‍ന്ന് ഡ്രീം ആന്‍ഡ് ബിയോണ്ടിന്റെ ലേബലിലാണ് ചിത്രം നിര്‍മിക്കുന്നത്. ആഗസ്റ്റ് 12–ന് ചിത്രം റിലീസ് ചെയ്യും. 

Your Rating: