Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ ‘ഇസ്ര’ ലുക്ക്

prithviraj-izra

പൃഥ്വിരാജ് നായകനാകുന്ന ഇസ്ര എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സിനിമയിലെ പൃഥ്വിയുടെ ലുക്ക് ആണ് പുറത്തുവന്നത്. രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇസ്ര ഒരു ഹൊറര്‍ ത്രില്ലറാണ്. ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക.

സുജിത് വാസുദേവാണ് ഛായാഗ്രഹണം. രാജ്കുമാര്‍ സന്തോഷി, രാജീവ് രവി എന്നിവരുടെ സംവിധാന സഹായിയായി പ്രവൃത്തിച്ച പരിചയവുമായാണ് ജയ്കൃഷ്ണന്‍ തന്റെ ആദ്യ ചിത്രത്തിലേക്ക് കടക്കുന്നത്. കൊച്ചി, മുംബൈ, ശ്രീലങ്ക, ദുബായി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് നിര്‍മിക്കുന്നത്.

Your Rating: