Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും നയൻതാരയും; പുതിയ നിയമം ടീസർ

mammootty-puthiya-niyamam

മമ്മൂട്ടിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ നിയമത്തിന്റെ ടീസർ പുറത്തിറങ്ങി. എ.കെ.സാജൻ രചനയും, സംവിധാനവും നിർവഹിക്കുന്ന ‘പുതിയ നിയമം’ എന്ന ചിത്രത്തിലും പുത്തന്‍ ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

Puthiya Niyamam Official Teaser 1

കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ഭാസ്‌ക്കർ ദ റാസ്‌ക്കലിന് ശേഷം നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്. വി.ജി ഫിലിംസിന്റെ ബാനറിൽ ജിയോ എബ്രഹാം,​ പി.വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.