Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും നയൻതാരയും; പുതിയ നിയമം ട്രെയിലര്‍

mammootty

മമ്മൂട്ടിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ നിയമത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. എ.കെ.സാജൻ രചനയും, സംവിധാനവും നിർവഹിക്കുന്ന ‘പുതിയ നിയമം’ എന്ന ചിത്രത്തിലും പുത്തന്‍ ഗെറ്റപ്പിലാണ് മെഗാസ്റ്റാർ എത്തുന്നത്.

Puthiya Niyamam Official Trailer

കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ഭാസ്‌ക്കർ ദ റാസ്‌ക്കലിന് ശേഷം നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്. വി.ജി ഫിലിംസിന്റെ ബാനറിൽ ജിയോ എബ്രഹാം,​ പി.വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.