Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമ്മയും യാഹുവും നവംബർ 20ന് എത്തും

rajamma-yahoo

കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തുന്ന രാജമ്മ അറ്റ് യാഹൂ റിലീസിന് തയ്യാറെടുക്കുന്നു. മുഴുനീളകോമഡിചിത്രമായി ഒരുക്കിയിരിക്കുന്ന സിനിമ നവംബർ 20ന് തിയറ്ററുകളിലെത്തും.

Rajamma @ Yahoo Teaser 01

ലാല്‍ജോസിന്‍റെ പ്രിയശിഷ്യന്‍ രഘുരാമ വർമ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചാക്കോച്ചനും എല്‍സമ്മ എന്ന ആണ്‍കുട്ടിയും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും സമ്മാനിച്ച എം സിന്ധുരാജ് തിരക്കഥ എഴുതുന്നു.

Rajamma @ Yahoo Teaser 2

ഇരുവരുടെയും നായികമാരായ എത്തുന്നത് അനുശ്രീയും നിക്കി ഗല്‍റാണിയുമാണ്. ക്യാമറ എസ് കുമാറും സംഗീതം ബിജിബാലും നിര്‍വഹിക്കുന്നു. എംടിഎം വെല്‍ഫ്ളോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേഷ് നന്പ്യാര്‍, ബെന്നി, ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം ലാൽ ജോസിന്റെ എൽജെ ഫിലിംസ് വിതരണത്തിനെത്തിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.