Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാക്സി ഡ്രൈവറായി കാവ്യ; ഷീ ടാക്സി ട്രെയിലര്‍

kavyashetaxi

കാവ്യ മാധവന്‍ പ്രധാനവേഷത്തിലെത്തുന്ന ഷീ ടാക്സി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ടാക്സി ഡ്രൈവറായാണ് കാവ്യ എത്തുന്നത്. അനൂപ് മേനോന്‍ ആദ്യമായി കാവ്യയുടെ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

She Taxi official trailer

അന്‍സിബ ഹസന്‍, ഗണേഷ് കുമാര്‍, ബൈജു എന്നിവരാണ് മറ്റുതാരങ്ങള്‍. അനില്‍ നായര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ബിജിപാല്‍ സംഗീതം പകരുന്നു. ഒരു ട്രാവല്‍ മൂവിയാണ് ഷീ ടാക്സി.

വനിതാ ഡ്രൈവര്‍മാരെ അണിനിരത്തി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ഷീ ടാക്സി എന്ന സംരംഭം കൊച്ചിയില്‍ ഹിറ്റായി കോഴിക്കോട്ടേക്കും ഓട്ടത്തിനൊരുങ്ങവേയാണ് സജി സുരേന്ദ്രന്‍ ഈ പ്രമേയത്തില്‍ ഷീ ടാക്സി എന്ന ഒരു സിനിമക്ക് തുടക്കം കുറിച്ചത്. സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയുമാണ് ഷീ ടാക്സിയെ സിനിമയാക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.