Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗബിന്റെ ‘പറവ’യിലേക്ക് അഭിനേതാക്കളെ തേടുന്നു

parava

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ പറവയിലേക്ക് അഭിനേതാക്കളെ തേടുന്നു. 13നും 26നുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് തേടുന്നത്.

Parava Audition

താല്‍പര്യമുള്ളവര്‍ ഫോട്ടോസും വീഡിയോസും paravamovie@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കണം. ഒരു വിഡിയോയിലൂടെയാണ് സംവിധായകൻ ഈ പരസ്യം പങ്കുവയ്ക്കുന്നത്. പുതുമുഖങ്ങൾക്കാണ് ചിത്രത്തിൽ പ്രധാന്യം.

ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച് പിന്നീട് നടന്‍ എന്ന നിലയിലും തിളങ്ങിയ ആളാണ് സൗബിന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിർമാണം. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.

Your Rating: