Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോപ്പിൽ ജോപ്പന്റെ ട്രെയിലർ കാണാം

joppan-trailer

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്ന സിനിമയിലെ രസകരമായ നിമിഷങ്ങളാണ് ട്രെയിലറിലും കോർത്തിണക്കിയിരിക്കുന്നത്. സിനിമയുടെ രണ്ടു ടീസറുകൾ റിലീസിന് മുമ്പേ പുറത്തിറക്കിയിരുന്നു.

Thoppil Joppan Official Trailer HD | Mammootty | Andreah Jeremiah | Mamtha Mohandas | Johny Antony

സിനിമ പോലെ തന്നെ ഒരു മുഴുനീള കോമഡി ട്രെയിലറെന്നും പറയാം. താപ്പാനയ്ക്ക് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയിൽ തോപ്പിൽ ജോപ്പൻ എന്ന അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ചിരിയും ആക്ഷനും സെന്റിമെന്റ്സും എല്ലാം ചേർന്ന രസക്കൂട്ടാണ് ജോണി ആന്റണി ജോപ്പനിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്. മികച്ച കളക്ഷനുമായാണ് ചിത്രം മുന്നേറുന്നതെന്ന് തീയറ്ററുകാരും സാക്ഷ്യപ്പെടുത്തുന്നു.

കബഡി കളിക്കാരനാണ് ജോപ്പൻ‌. കൂട്ടുകാർക്കൊപ്പം സ്വൽപം മദ്യപിക്കുന്ന, വീട്ടുകാരെ സ്നേഹിക്കുന്ന, മുതിർന്നവരെ ബഹുമാനിക്കുന്ന ‘നല്ല പിള്ള’. കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നവൻ എന്നു മമ്മൂട്ടി ജോപ്പനെ വിശേഷിപ്പിച്ചത് അക്ഷരം പ്രതി ശരിയാണെന്നാണ് ഫാമിലി ഒാഡിയൻസിന് ഇൗ സിനിമയോടുള്ള അനുഭാവം വ്യക്തമാക്കുന്നത്.