മമ്മൂട്ടി നായകനാകുന്ന തോപ്പിൽ ജോപ്പന്റെ ടീസർ യുട്യൂബിൽ തരംഗമാകുന്നു. സെപ്റ്റംബർ 23ന് വൈകിട്ട് പുറത്തിറങ്ങിയ ടീസറാണ് ഇന്നത്തെ യൂട്യൂബിന്റെ ട്രെൻഡിങിൽ വിഡിയോയിൽ ഒന്നാമൻ. 398,714 ആളുകളാണ് ടീസർ ഇതിനോടകം കണ്ടു കഴിഞ്ഞത്.
Thoppil Joppan Official Teaser 2 | Mammootty | Andreah Jeremiah | Mamtha Mohandas | Johny Antony
ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് ടീസര്‍ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ ആക്‌ഷനും ഗ്ലാമറും നിറഞ്ഞുനിൽക്കുന്ന തോപ്പിൽ ജോപ്പന്റെ രണ്ടാം ടീസറാണിത്. ആദ്യ ടീസറിൽ മമ്മൂട്ടിയുടെ സാന്നിധ്യം ഇല്ലായിരുന്നു. തോപ്പില്‍ ജോപ്പനെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറായിരുന്നു അണിയറപ്രവർത്തകർ പുറത്തിറക്കിയത്.
സിനിമയുടേതായി ആദ്യം പുറത്തിറങ്ങിയ ടീസറും തരംഗമായിരുന്നു. സെപ്റ്റംബർ 16ന് പുറത്തിറങ്ങിയ ടീസർ ഇതിനോടകം കണ്ടത് 15 ലക്ഷം ആളുകളാണ്.