Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിച്ചിരിയുടെ അമിട്ടുമായി ടു കൺട്രീസ്; ടീസർ കാണാം

dileep-mamta

ദിലീപ്–മംമ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാഫി ഒരുക്കുന്ന ടു കണ്‍ട്രീസിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. 2010ല്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടു കൺട്രീസ്. അ‍ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നത്. പൊട്ടിച്ചിരിയുടെ അമിട്ടുമായാണ് ഇത്തവണ രണ്ടു പേരും പ്രേക്ഷകർക്കരികിലെത്തുന്നത്.

Two Countries | Official Teaser HD | Dileep | Mamta Mohandas

എം രഞ്ജിത്തിന്റെ രജപുത്ര ഫിലിംസ് ആണ് ടു കൺട്രീസ് നിർമിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, മേക്ക്അപ് മാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബാനറിൽ നിന്നും മറ്റൊരു വിജയചിത്രം കൂടി പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

കലാഭവൻ ഷാജോൺ, അജു വർഗീസ്, ലെന , മുകേഷ്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.