Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടു കൺട്രീസ് ട്രെയിലർ നാളെ എത്തും

two-countries-movie

ദിലീപിന്റെ ക്രിസ്മസ് ചിത്രം 2 കൺട്രീസിന്റെ ട്രെയിലർ നാളെ എത്തും. വൈകിട്ട് ഏഴുമണിക്ക് ട്രെയിലർ പുറത്തിറങ്ങും. ചിത്രത്തിന്റെ രസകരമായൊരു പ്രമൊ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. ദിലീപ്–മംമ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാഫി ഒരുക്കുന്ന ടു കൺട്രീസ് ഒരു മുഴുനീള കോമഡി ചിത്രമാണ്.

Two Countries | Official Teaser HD | Dileep | Mamta Mohandas

2010ല്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത് ആണ്. അ‍ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നത്.

Dileep | I Me Myself | Manorama Online

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. കലാഭവൻ ഷാജോൺ, അജു വർഗീസ്, ലെന , മുകേഷ്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം ഡിസംബർ 24ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.