Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിമരുന്നുമായി ഉലഹന്നാൻ എത്തുന്നു

ulahannan-lal

മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക.ഭാര്യ ആനിയമ്മയായി മീന എത്തുന്നു. മകളുടെ റോളില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം ഫെയിം ഐമയാണ് അഭിനയിക്കുന്നത്. നേരത്തെ ബിജു മേനോനെ പരിഗണിച്ചിരുന്ന റോളിലേക്കാണ് അനൂപ് മേനോന്‍ എത്തിയിരിക്കുന്നത്.

ulahannan

മോഹന്‍ലാലിന്റെ നര്‍മ്മപശ്ചാത്തലമുള്ള മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഉലഹന്നാന്‍ എന്ന കഥാപാത്രമെന്ന് അനൂപ് പറയുന്നു. ഉലഹന്നാന്റെ ചങ്ങാതി വേണുക്കുട്ടനായി നെടുമുടി വേണു അഭിനയിക്കുന്നു. വീക്കെന്‍ഡ് ബ്ലോക് ബസ്‌റ്റേഴ്‌സിന് വേണ്ടി സോഫിയാ പോള്‍ ചിത്രം നിര്‍മ്മിക്കുന്നു.  

Your Rating: