Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തമവില്ലൻ ഏപ്രിൽ രണ്ടിന്

uthamavillan

<p>സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകന്റെ ഉത്തമവില്ലൻ ഏപ്രിൽ രണ്ടിന് പുറത്തിറങ്ങും. കമൽഹാസൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കമലിന്റെ ഉറ്റസുഹൃത്തും നടനുമായ രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.</p><p>ഒരു സൂപ്പർതാരമായി തന്നെയാണ് സിനിമയിലും കമൽ എത്തുന്നത്. നായകനായി മാത്രം തിളങ്ങുകയും പ്രായമേറിയപ്പോൾ സിനിമയിൽ നിലനിൽപ്പിന് വേണ്ടിസൂപ്പർതാരമാണ് കമൽഹാസന്റെ നായകകഥാപാത്രം. അതുവരെ ചുറ്റുമുള്ളവർക്കും ആരാധകർക്കും പ്രിയനായകനായിരുന്ന ആൾ വില്ലനാകുന്നതെങ്ങനെ എന്നാണ്ചിത്രം അന്വേഷിക്കുന്നത്.ജയറാം,ആൻഡ്രിയ,പൂജാ കുമാർ,പാർവതി,പാർവതി നായർ,ഉർവശി എന്നിവരും ചിത്രത്തിൽ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നു.</p><p>അന്തരിച്ച മഹാനായ സംവിധായകൻ കെ ബാലചന്ദറിന്റെ സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സംവിധായകനും കമലിന്റെ ഗുരുവുമായ കെ.ബാലചന്ദർ മരിക്കുന്നതിന് മുൻപ് അഭിനയിച്ച ചിത്രം കൂടിയാണിത്. എൻ ലിംഗുസ്വാമിയുടെ തിരുപ്പതി ബ്രദേഴ്സും കമലിന്റെ ബാനറായ രാജ്കമൽ ഫിലിംസും ചേർന്നാണ് നിർമ്മാണം.</p>

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.