Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തമവില്ലൻ പുതിയ ട്രെയിലർ

uthamavillan

സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകന്റെ ഉത്തമവില്ലന്റെ പുതിയ ട്രെയിലർ എത്തി.കമലിന്റെ ഉറ്റസുഹൃത്തും നടനുമായ രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു സൂപ്പർതാരമായി തന്നെയാണ് സിനിമയിലും കമൽ എത്തുന്നത്. നായകനായി മാത്രം തിളങ്ങുകയും പ്രായമേറിയപ്പോൾ സിനിമയിൽ നിലനിൽപ്പിന് വേണ്ടിസൂപ്പർതാരമാണ് കമൽഹാസന്റെ നായകകഥാപാത്രം. അതുവരെ ചുറ്റുമുള്ളവർക്കും ആരാധകർക്കും പ്രിയനായകനായിരുന്ന ആൾ വില്ലനാകുന്നതെങ്ങനെ എന്നാണ്ചിത്രം അന്വേഷിക്കുന്നത്.ജയറാം,ആൻഡ്രിയ,പൂജാ കുമാർ,പാർവതി,പാർവതി നായർ,ഉർവശി എന്നിവരും ചിത്രത്തിൽ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നു.

അന്തരിച്ച മഹാനായ സംവിധായകൻ കെ ബാലചന്ദറിന്റെ സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സംവിധായകനും കമലിന്റെ ഗുരുവുമായ കെ.ബാലചന്ദർ മരിക്കുന്നതിന് മുൻപ് അഭിനയിച്ച ചിത്രം കൂടിയാണിത്. എൻ ലിംഗുസ്വാമിയുടെ തിരുപ്പതി ബ്രദേഴ്സും കമലിന്റെ ബാനറായ രാജ്കമൽ ഫിലിംസും ചേർന്നാണ് നിർമ്മാണം. ചിത്രം ഏപ്രിൽ 2-ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.