Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് നീട്ടി

vtpt

കുഞ്ചാക്കോ ബോബൻ–ശാമിലി ജോഡികള്‍ പ്രധാനവേഷങ്ങളിലെത്തുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയുടെ റിലീസ് നീട്ടി. നാളെ റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസ് മാറ്റിവച്ചതായി സംവിധായകൻ തന്നെയാണ് അറിയിച്ചത്. ഋഷി ശിവകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി.

ചില സാങ്കേതിക കാരണങ്ങളാലും തീയറ്റര്‍ സമരവും മൂലമാണ് റിലീസ് നീട്ടിവെച്ചതെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 90 കളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഒരു സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ 10 ദിവസത്തെ ഉത്സവവും കഥയുടെ പശ്ചാത്തലങ്ങളാണ്. മനോജ്.കെ.ജയന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഛായാഗ്രഹണം കുഞ്ഞുണ്ണി. സംഗീതം സൂരജ് എസ് കുറുപ്പ്.

സംവിധായകന്റെ കുറിപ്പ് വായിക്കാം–

സുഹൃത്തുക്കളെ നിങ്ങള്‍ കാത്തിരുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയുടെ റിലീസ് തിയതി ചില സാങ്കേതിക കാരണങ്ങളാലും, തിയേറ്റര്‍ സമരം മൂലവും മെയ് ആദ്യ വാരത്തിലേക്ക് മാറ്റിയ വിവരം ഖേദപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. ഞങ്ങള്‍ പുതുമുഖങ്ങളായിട്ടും നിങ്ങള്‍ തന്ന പ്രചോദനമാണ് ഞങ്ങളുടെ ശക്തി മെയ് ആദ്യ വാരം വരെ നിങ്ങള്‍ ഏവരും ക്ഷമയോടെ കാത്തിരിക്കുക.

Your Rating: