Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാല്‍ജോസിന്‍റെ വഴക്കാളിക്കുട്ടി ‘നീന’ എത്തുന്നു

നീന എന്ന പെണ്‍കുട്ടിയുടെ കഥയുമായാണ് ഇത്തവണ ലാല്‍ജോസ് എത്തുന്നത്. പുതു തലമുറയിലെ തലതെറിച്ച പെണ്ണ്. വെള്ളമടിയ്ക്കും സിഗരറ്റ് വലിക്കും, ബൈക്കോടിയ്ക്കും അങ്ങനെ എല്ലാ മോശം സ്വഭാവങ്ങളുമുള്ള പെണ്ണ് ആണ് നീന. എല്‍സമ്മ എന്ന ആണ്‍കുട്ടിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ലാല്‍ജോസ് ഇത്തവണ നീനയിലൂടെയാണ് ആസ്വാദകരുടെ മനംകവരാന്‍ എത്തുന്നത്.

Nee-Na Malayalam Movie Official Trailer

പുതുമുഖം ദീപ്തി സതിയാണ് നീനയായി എത്തുന്നത്. സ്ത്രീ സങ്കല്‍പ്പങ്ങളെ പാടെ എതിര്‍ക്കുന്ന സ്ത്രീ കഥാപാത്രത്തെയാണ് ലാല്‍ ജോസ് നീനയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ബാറില്‍ കയറുകയും മദ്യപിക്കുകയും വഴക്കിടുകയും മോശമായി പെരുമാറിയാല്‍ രണ്ട് തല്ല് കൊടുക്കാനും നീനയ്ക്ക് അറിയാം.

നളിനി എന്ന കഥാപാത്രമായി ആന്‍ അഗസ്റ്റിനും എത്തുന്നു.നളിനിയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത് വിജയ് ബാബുവും. എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ വേണുഗോപാല്‍ തിരക്കഥയെഴുതിയ ചിത്രത്തിന് ഛായാഗ്രഹണ നിര്‍വ്വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണാണ്. നവാഗതനായ നിഖില്‍ ജെ മേനോനാണ് സംഗീതം. ചിത്രം മെയ് മാസം തിയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.