Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടനകലയുടെ സൗകുമാര്യം

sukumari

നൃത്തത്തിലും നാട്യത്തിലും ഒരുപോലെ പ്രാവീണ്യം, നോക്കിലും വാക്കിലും പ്രവൃത്തിയിലും കുലീനത്വം, എഴുപതിലും പതിനേഴിന്റെ ചുറുചുറുക്ക് , മലയാള സിനിമയിൽ ഏതുതരം കഥാപാത്രങ്ങളും ചെയ്യാൻ കഴിയുന്ന ഒരേയൊരു പത്മശ്രീ സുകുമാരി ഓർമയായിട്ട് ഒരു വർഷം. ഏതു പൂവും വിരിയുന്ന പൂങ്കാവനമായിരുന്നു സുകുമാരിയുടെ മുഖം.

തുമ്പയും തുളസിയും ചെത്തിയും ചെന്താമരയും മുതൽ മുരിക്കിൻ പൂവുവരെ ആ മുഖത്തു വിരിഞ്ഞു; അല്ലെങ്കിൽ ആ സ്വഭാവമുള്ള കഥാപാത്രങ്ങൾ. തുമ്പയുടെ വിശുദ്ധിയുള്ള അമ്മമുഖമായ അതേ സുകുമാരി മുരുക്കിൻ പൂവിന്റെ കുടംചുവപ്പുള്ള കടുകട്ടി ഭാര്യയായി. താന്തോന്നിയും പൊങ്ങച്ചക്കാരിയും ദുഷ്ടയായ അമ്മായിഅമ്മയും സൊസൈറ്റി ലേഡിയുമെല്ലാം സുകുമാരിയുടെ മുഖഭാവങ്ങളിലും ശരീരചലനങ്ങളിലും സുഭദ്രമായി.

ഏതുതരം വേഷം ഏറ്റെടുക്കാനും സുകുമാരിക്കു വിമുഖതയുണ്ടായിരുന്നില്ല. അതിൽ അഭിനയിക്കാൻ എന്തെങ്കിലുമുണ്ടാകണം എന്ന ആഗ്രഹം മാത്രം. പത്താം വയസ്സുമുതൽ അഭിനയരംഗത്ത് സജീവമായ സുകുമാരി രണ്ടായിരത്തിലധികം സിനിമകളിലും അനേകം നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ ഉറ്റ ബന്ധുവായ സുകുമാരി (തിരുവിതാംകൂർ സഹോദരിമാരുടെ അമ്മയും സുകുമാരിയുടെ അമ്മയും സഹോദരിമാരാണ്) കഥകളി, ഭരതനാട്യം എന്നിവ അഭ്യസിച്ചിട്ടുണ്ട്. ഇവരുടെ കൂടെ അനേകം നൃത്തപരിപാടികളിലുംസജീവമായിരുന്ന സുകുമാരി ഒരറിവ് എന്ന തമിഴ്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചിട്ടുള്ളസുകുമാരി എല്ലാ ഭാഷകളിലും സ്വന്തമായാണ് ഡബ് ചെയ്യുന്നത്. ജീവിതത്തിൽ സുകുമാരിക്ക് ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രശസ്ത സംവിധായകനായിരുന്ന ഭീംസിങ്ങാണ് സുകുമാരിയുടെ ഭർത്താവ്. ചലച്ചിത്രതാരങ്ങളായ വിനീത്, ശോഭന, കൃഷ്ണ എന്നിവരും സുകുമാരിയുടെ ബന്ധുക്കളാണ്.

ജീവിതത്തിൽ സുകുമാരിയമ്മ ഏറെ ആരാധിക്കുന്ന സ്ത്രീ ഇന്ദിരാഗാന്ധിയാണ്. ഇന്ദിരാജിയുടെ നിശ്ചയദാർഢ്യവും ജോലിയോടുള്ള ആത്മാർത്ഥതയുമാണ് അവരെ ആകർഷിച്ച പ്രത്യേകതകൾ. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. മുപ്പതാം വയസ്സിൽ ഭർത്താവിനെ നഷ്ടപ്പെട്ട അഭിനേത്രി ഏക മകനുവേണ്ടി വീണ്ടും അഭിനയരംഗത്ത് സജീവമാവുകയായിരുന്നു. കൂടെ അഭിനയിക്കുന്നവരെ വലുപ്പചെറുപ്പമില്ലാതെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നുതുകൊണ്ടാണ് അഭിനയത്തിന്റെ അറുപതാംവർഷത്തിലും ഇന്നത്തെ സിനിമാപ്രവർത്തകരുടെ മുന്നിലെ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല മാതൃകയായി സുകുമാരിയമ്മ നിലകൊള്ളുന്നത്.

സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നാലുതവണ ലഭിച്ചിട്ടുള്ള സുകുമാരിയുടെ നിഴൽക്കുത്തിലെ മരതകം, മിഴികൾ സാക്ഷിയിലെ വൈവിധ്യമുള്ള എത്രയെത്ര കഥാപാത്രങ്ങളാണ് സുകുമാരി സമ്മാനിച്ചിട്ടുള്ളത്. സ്വഭാവ, പ്രതിനായിക, ഹാസ്യവേഷങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന സുകുമാരിയെ ഒരു കഥാപാത്ര പരിവേഷം മാത്രം നൽകി തളച്ചിടാനാവില്ല. അഭിനയ മികവിന്റെ ക്രെഡിറ്റ് മുഴുവൻ സംവിധായകർക്കും സഹതാരങ്ങൾക്കും പങ്കുവയ്ക്കുന്ന സുകുമാരി അവരുടെ ചുറുചുറുക്കിന്റെയും ആരോഗ്യത്തിന്റെയും ഏക രഹസ്യമായി പറയുന്നത് മനസ്സിനെയാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

നടനകലയുടെ സൗകുമാര്യം

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer