Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിയുടെ വിരഹകാമുകന്‍ ഓര്‍മയായിട്ട് അ‍ഞ്ച് വര്‍ഷം

venu-nagavally

മലയാളിക്കു പ്രണയാർദ്രമായ ഒരു കാലം സമ്മാനിച്ച അതേ മുഖം വേണു നാഗവളളി ഓര്‍മയായിട്ട് അ‍ഞ്ച് വര്‍ഷം. പോക്കുവെയിൽ പൊന്നുരുകി പുഴയിലേക്കു വീഴുംപോലെ അത്രമേൽ സൗമ്യമായി വേണു നാഗവള്ളി എന്ന കലാകാരൻ വിടവാങ്ങിയപ്പോൾ മലയാള സിനിമയ്‌ക്കു നഷ്‌ടമായത് വലിയൊരു കാലം, വലിയൊരു ലോകം.

നടൻ, തിരക്കഥാൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ വേണുഗോപാൽ എന്ന വേണു നാഗവള്ളിക്കു സിനിമ ഹൃദയത്തോടു ചേർന്ന വികാരമായിരുന്നു. മലയാളത്തിലെ ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ മുഖമായിരുന്നു വേണുവിന്. അലസമായ മുടിയിഴകളും വിഷാദം നിഴലിച്ച കണ്ണുളുമായി സ്ക്രീനിലേക്കു കുടിയേറിയ ചെറുപ്പത്തെ മലയാളം നെഞ്ചോടു ചേർത്തുപിടിച്ചതിനു കാലം സാക്ഷി.

venu-jalaja

കലാകാരന്റെ രക്തം വേണുവിന്റെ സിരളിൽ തലമുറയായി പടർന്നതാണ്. നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ മനു കലയോട് ആഭിമുഖ്യം ഇല്ലെങ്കിലല്ലേ അദ്‌ഭുതമുള്ളൂ. എന്നിട്ടും പലവിധ വേഷങ്ങൾ ജീവിതത്തിൽ കെട്ടിയാടിയ ശേഷമാണു വേണു കെ.ജി. ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിലെ നായകനായത്. ചിത്രത്തിൽ, രാഹുലൻ എന്ന വിക്കു നൽകിയ സജീവത പിന്നീടു വേണുവിനെ സിനിമയുടെ സജീവസാന്നിധ്യമാക്കി. പിന്നീടെത്രയോ കഥാപാത്രങ്ങൾ വേണുവിലൂടെ പിറവി നേടി.

Anuragini Itha En Karalil Virinja Pookkal - Venu nagavally

ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി ജോലിചെയ്യുമ്പോഴായിരുന്നു വേണുവിന്റെ സിനിമാപ്രവേശം. അതിനുമുൻപ് ഇടക്കാലത്തു കോവളത്തെ ഒരു ഹോട്ടലിൽ മാനേജ്‌മെന്റ് ട്രെയ്‌നിയായി. ഡിഗ്രിക്കുശേഷം 1975ൽ പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ തിരക്കഥാരചന പഠിക്കാൻ ചേർന്നെങ്കിലും ഇടയ്‌ക്കുവച്ചു നാട്ടിലേക്കു മടങ്ങി. സംവിധാനം പഠിക്കാനായിരുന്നു ആഗ്രഹം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്നു ജേണലിസം പഠിച്ചിറങ്ങിയ ഉടനെയായിരുന്നു ആകാശവാണി ഉദ്യോഗം.

venu-movie

സിനിമ എന്ന അനിവാര്യത വേണുവിനെ വന്നുപിടികൂടുകയായിരുന്നു. ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ കെ.ജി. ജോർജ് അതേപേരിൽ സിനിമയാക്കിയപ്പോൾ അതിലെ നായകനു മറ്റൊരു മുഖം പറ്റില്ലായിരുന്നെന്നു സിനിമ കണ്ടവർ വിധിയെഴുതി. അങ്ങനെ ആാകശവാണിയിലെ ശബ്‌ദതാരം അഭ്രപാളിയിലെ താരസാന്നിധ്യമായി. പ്രണയത്തിൽ ചാലിച്ച എത്രയോ സിനിമൾ, അതിലൊക്കെയും നായകമുഖമായി നമ്മൾ ഒരാളെ മാത്രം ണ്ടു. അയാളുടെ കണ്ണുളിലെ വിഷാദം നമ്മുടേതു കൂടിയായി. അയാളുടെ ശബ്‌ദം ഇടറിയപ്പോൾ നമ്മുടെ നെഞ്ചു പൊടിഞ്ഞു. എല്ലാം നഷ്‌ടപ്പെട്ടതുപോലെ അയാൾ ഇടറിയിടറി നടന്നപ്പോൾ നാം കണ്ണുതുടയ്‌ക്കാൻ തൂവാലകൾ പരതി. അന്നത്തെ, ഓരോ കാമുകനും വേണുവിന്റെ കാൽപനി ഭാവങ്ങൾ അണിയാൻ ആഗ്രഹിച്ചു. ഇത്രമേൽ തീവ്രമായി പ്രണയിക്കുന്ന ഒരു കാമുനെകിട്ടാൻ പെൺുട്ടിൾ കാത്തിരുന്നു. അതൊരു കാലം.

‘ശാലിനി എന്റെ കൂട്ടുകാരി’യിലെ വേഷം വേണുവിനെ കൂടുതൽ ജനീയനാക്കി. ഹിമശൈലസൈതഭൂമിയിൽ എന്ന വികതയിലെ അതിഗൂഢസുസ്‌മിതം ഉള്ളിലൊതുക്കുന്ന നായനായി വേണു മിന്നിത്തിളങ്ങി. ചവ്രാളങ്ങളിലേക്കു നോക്കി വേണു സിനിമയിൽ അവതരിപ്പിച്ച പാട്ടുൾ മലയാളത്തിന്റെ കേൾവിയെ വിരഹാർദ്രമാക്കി. യവനി, ചില്ല്, അർച്ചന ടീച്ചർ, മീനമാസത്തിലെ സൂര്യൻ, കലി തുടങ്ങി ഒട്ടേറെ സിനിമകൾ. പ്രണയാർദ്രമായ വേഷങ്ങളിൽ വേണു അവിസ്‌മരണീയനായി. വിരഹിയായ കാമുനായി വേണുവിനെക്കാൾ മികച്ചൊരാൾ അക്കാലത്തില്ലാതെയായി.

Pokkuveyil Ponnuruki - Chillu

ജീവിതത്തിലെ നഷ്‌ടപ്രണയത്തിന്റെ ആർദ്രസ്‌മൃതിൾ ഈ വേഷങ്ങളാടുമ്പോൾ നായകനുള്ളിൽ നിറഞ്ഞിരുന്നിരിക്കണം. ഒന്നിച്ചു ജീവിക്കാനാഗ്രഹിച്ച സ്വപ്‌നതുല്യമായ ഒരു പ്രണയം കൈക്കുമ്പിളിൽ നിന്നു ജലമിറ്റുവീഴുംപോലെ അടർന്ന യൗവനമായിരുന്നു വേണുവിന്റേത്. ഇക്കാര്യം പല അവസരങ്ങളിലും വേണു ഓർത്തെടുത്തിട്ടുണ്ട്. പിന്നീടു ബാലചന്ദ്രമേനോൻ ചിത്രങ്ങളിലും വേണു സ്‌ഥിരസാന്നിധ്യമായി. ഒരേ അച്ചിൽ തീർത്ത കഥാപാത്രങ്ങളെ സംവിധായകർ നൽകിയപ്പോഴും അതിനൊരു വ്യത്യസ്‌ത മുഖം നൽകാൻ ശ്രമിച്ചെങ്കിലും വേണുവിലെ വിഷാദ കാമുനെയായിരുന്നു പ്രേക്ഷർക്കുമിഷ്‌ടം. 89ൽ റിലീസ് ചെയ്‌ത ദേവദാസ് എന്ന ചിത്രത്തോടെയാണു വേണു നായകപദവിയിൽ നിന്നു പിൻവാങ്ങിയത്. എൺപതുകളിലെ പ്രണയത്തിന്റെ മുഖം പിന്നീടു തിരക്കഥാരചന, സംവിധാനം തുടങ്ങി സിനിമയിലെ മറ്റു പല മേഖലകളിലും കൈവച്ചു.

സുഖമോ ദേവിയിൽ തുടങ്ങിയ സംവിധാനസപര്യയിലും വേണു നാഗവള്ളി മോശമല്ലാത്ത പേരെഴുതിച്ചേർത്തു. സർവകലാശാല, ഏയ് ഓട്ടോ, ലാൽസലാം തുടങ്ങിയ ചിത്രങ്ങൾ വേണുവിലെ സംവിധായമികവിനു തെളിവുകളായി. സംവിധാനം ചെയ്‌ത സിനിമകളിൽ ലാൽസലാം ആണ് ഏറ്റവും ഇഷ്‌ടപ്പെട്ടതെന്നും തിരക്കഥളിൽ ‘അഹം’ ആണു പ്രിയപ്പെട്ടതെന്നും വേണു തന്നെ പറഞ്ഞിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.