Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനരംഗങ്ങളുടെ സംവിധായകൻ

vincent

ആദ്യ ചിത്രം കൊണ്ടു തന്നെ മലയാള സിനിമയിൽ സ്വന്തം പേര് അനശ്വരമാക്കാൻ സാധിച്ച വിരലിലെണ്ണാവുന്ന സംവിധായകരിൽ മുൻപന്തിയിൽ ഉള്ള വ്യക്തിയായിരുന്നു എ വിൻസന്റ് എന്ന അലോഷ്യസ് വിൻസന്റ്. അര നൂറ്റാണ്ട് മുൻപ് ഭാർഗവീനിലയം എന്ന ചിത്രത്തിന്റെ സംവിധായകനായി വിൻസന്റ് എത്തുമ്പോൾ, ഹൊറർ സിനിമയെന്നാൽ എന്ത് എന്നുള്ളത് മലയാള സിനിമയ്ക്ക് അജ്ഞാതമായിരുന്നു.

അക്ഷരാർഥത്തിൽ മലയാള സിനിമ ഹൊറർ ചിത്രങ്ങളുടെ ഹരിശ്രീ കുറിച്ചത് വിൻസന്റിന്റെ ഈ ചിത്രത്തിലൂടെയാണ്.ചിരിക്കുമ്പോൾ തെളിയുന്ന ദൃംഷ്ടകളോ, നീണ്ട നഖങ്ങളോ, നിലത്തിഴയുന്ന കാർകൂന്തലോ ഇതൊന്നുമില്ലാതെ പ്രേക്ഷകരിൽ ഭയമുളവാക്കാമെന്ന് ഈചിത്രത്തിലൂടെ അദ്ദേഹം തെളിയിച്ചു.

ജെമിനി സ്റ്റുഡിയോയിൽ നിന്നാണ് വിൻസന്റ് ഛായാഗ്രഹണം പഠിച്ചത്. ഇന്റർമീഡിയറ്റിനു ശേഷം ഛായാഗ്രഹണം പഠിക്കുന്നതിന് മാത്രം അദ്ദേഹം സ്റ്റുഡിയോയിൽ ചേരുകയായിരുന്നു. സ്വതന്ത്ര ഛായാഗ്രഹകനായി അദ്ദേഹം ആദ്യമെത്തിയത് തെലുങ്ക് സിനിമയിലാണ്. മലയാളത്തിൽ ആദ്യമായി ഛായാഗ്രഹണം ചെയ്യുന്നത് രാമുകാര്യാട്ടും പി ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിലിനു വേണ്ടിയായിരുന്നു. മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതു തന്നെയാണ്.

എം.ടി വാസുദേവൻ നായരുടെ ആദ്യ തിരക്കഥയ്ക്ക് വെള്ളിത്തിരയിൽ സാക്ഷാത്കാരം ഏകിയതും വിൻസന്റ് തന്നെ. മുറപ്പെണ്ണ് എന്ന ആ ചിത്രത്തിലെ രംഗങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽപ്പതിയുന്ന രീതിയിലാണ് സംവിധായകനായ വിൻസന്റ് ചിത്രീകരിച്ചത്.തന്റെ സഹോദരിയുടെ ദുരന്തം തിരിച്ചറിഞ്ഞ് പന്തലിലെത്തിയവരോട് നായകൻ ‘എല്ലാവരും വൈകിപ്പോയിഎന്നു പുലമ്പുന്ന ക്ലൈമാക്സ് സീൻ വിൻസന്റിനു മാത്രം സാധിക്കുന്ന മനോഹാരിതയോടെയാണ് ചിത്രീകരിക്കപ്പെട്ടത്. അതുപോലെഈ ചിത്രത്തിലെ ‘കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനരംഗവും ആവർത്തിച്ചു കണ്ടാലും മുഷിയാത്തതാണ്.

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലും വർണ ചിത്രങ്ങളിലും ഒരേ പോലെ ഒരു സംവിധായകനെന്ന നിലയിലുള്ള തന്റെ സാമർത്ഥ്യം പ്രകടമാക്കാൻ വിൻസന്റിന് കഴിഞ്ഞിരുന്നു. എ വിൻസന്റ് സംവിധാനം ചെയ്തനദി, ത്രിവേണി എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ പ്രേക്ഷകർക്ക് അവിസ്മരണീയമാണ്. ത്രിവേണിയിലെ ‘സംഗമം,സംഗമം ,പ ാമരം പളുങ്ക്കൊണ്ട്...എന്നിങ്ങനെ ആരംഭിക്കുന്ന ഗാനങ്ങളും നദി എന്ന ചിത്രത്തിലെ‘ആയിരം പാദസരങ്ങൾ കിലുങ്ങി, ‘കായാമ്പൂ കണ്ണിൽ വിരിയും .... എന്നീ ഗാനരംഗങ്ങളും വിൻസന്റിന്റെ സാമർഥ്യത്തിന് ഉദാഹരണങ്ങളാണ്. നഖങ്ങൾ (കൃഷ്ണപക്ഷകിളി ചിലച്ചൂ,) തുലാഭാരം ( കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു ) ഭാർഗവീനിലയം( അറബിക്കടലൊരു മണവാളൻ ) തുടങ്ങിയ ചിത്രങ്ങളിലെ മേൽപ്പറഞ്ഞ ഗാനരംഗങ്ങളും ഇതിന്റെ മകുടോദാഹരണങ്ങൾ തന്നെ.

നടന്മാരുടെയും നടിമാരുടേയും അഭിനയസാമർഥ്യം ഇത്ര മാത്രം ചൂഷണം ചെയ്തിട്ടുള്ള മറ്റൊരു സംവിധായകനും ഉണ്ടാകില്ല. മുറപ്പെണ്ണിലെ പ്രേം നസീർ, തുലാഭാരത്തിലെ ശാരദ, ഭാർഗവീനിലയത്തിലെ മധു, നദിയിലെ പി ജെ ആന്റണി, വയനാടൻ തമ്പാനിലെ കമലഹാസൻ, ധർമ്മയുദ്ധത്തിലെ അടൂർഭാസി, ശ്രീകൃഷ്ണപ്പരുന്തിലെ മോഹൻലാൽ ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ഒരു വാദ്യോപകരണത്തെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ഒരു ചിത്രം സംവിധാനം ചെയ്യുക എന്ന അപൂർവത ‘ചെണ്ട എന്ന ചിത്രത്തിലൂടെ എ വിൻസന്റിന് സാധിച്ചു. മലയാളത്തിലെ രണ്ടാമത്തെ ത്രീഡി ചിത്രത്തിന്റെ (പൗർണമി രാവിൽ )സംവിധായകനും വിൻസന്റ് തന്നെ. ഗന്ധർവക്ഷേത്രം, അസുരവിത്ത്, ആൽമരം നിഴലാട്ടം ആഭിജാത്യം തീർഥയാത്ര, അച്ചാണി, നഖങ്ങൾ, പ്രിയമുള്ള സോഫിയ, അനാവരണം, അഗ്നിനക്ഷത്രം, പൊന്നും പൂവും, തീരം തേടുന്ന തിര ഇവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

ഏതാനും വർഷങ്ങൾക്കു മുമ്പ് എ.വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം പുന:സൃഷ്ടിക്കാൻ ആലോചനയുണ്ടായി. ഇൗ വാർത്ത കേട്ടപ്പോൾ വിൻസന്റ് പ്രതികരിച്ചത് ഇങ്ങനെ, ‘ ഞാൻ വെല്ലുവിളിക്കുന്നു. അതൊന്ന് ചെയ്തു കാണിക്കാൻ. ഞാൻ അന്നു ചെയ്തതിന്റെ മികവിൽ ഒരിക്കൽ കൂടി ഭാർഗവീനിലയം ആർക്കും ചെയ്യാനാകില്ല. അതെനിക്കുറപ്പാണ്.ഒരു പക്ഷേ സ്വന്തം കഴിവിലുള്ള ഒരു സംവിധായകന്റെ ആത്മവിശ്വാസത്തിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല. വിൻസന്റിനെ മറ്റുള്ളവവരിൽ നിന്ന് വേറിട്ടു നിനിർത്തുന്നതും ഇൗ കഴിവു തന്നെ.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ഗാനരംഗങ്ങളുടെ സംവിധായകൻ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer